Saturday 14 August 2010

ഇസ്തിരിപ്പെട്ടി

എന്റെ കരളു കത്തിച്ച താപം

പങ്കു വച്ചു നിങ്ങള്‍..
ഓരോ നൂലിഴ നിവര്‍ത്തിയപ്പോഴും,
നിങ്ങളറിഞ്ഞില്ലെന്‍ കരളിന്റെ വിങ്ങല്‍..
എന്റെ മേനി നിങ്ങള്‍ക്കു പകര്‍ന്ന,
ചൂടേറ്റു പലരും തൃപ്തരായ്‌ ..
അറിഞ്ഞില്ലാരുമെന്റെ നോവുകള്‍..
ആരും മണത്തീലെന്‍ കരളു-
കത്തും പുകഗന്ധം..
ആരും കണ്ടീലെന്റെ
തിളച്ചു മറിഞ്ഞ അന്തരംഗം ..
ഏതോ ലാഭനഷ്ടക്കണക്കിന്റെ
കൂട്ടിക്കിഴിക്കലായി മധ്യസ്ഥന്മാരെന്നെ
നിങ്ങളുടെ കൈകളിലെല്‍പിച്ചപോള്‍,
പിടഞ്ഞെങ്കിലും മോഹിച്ചിരുന്നൊരു
രക്ഷകനാമുടമസ്ഥനെ ..
എന്നിട്ടും നിങ്ങളെന്നെ പങ്കു വച്ചു,
പിന്നെയും പലരുമെന്നെ
ചുട്ടു പൊള്ളിച്ചു ,തൃപ്തരായ്‌ ..
ഇന്നലെയെന്നിലെ താപത്തിനാ-
പണ്ടത്തെ പുക ഗന്ധമില്ലായിരുന്നു;
കരളു കത്തും പുകയുമില്ലായിരുന്നു ;
ഇന്നെന്നില്‍ പണ്ടത്തെ താപമില്ല ;
മേനിമേല്‍ ഞരക്കമില്ല ;
ശേഷിപ്പതെന്‍ കരളു കത്തിയോ-
രിത്തിരി ചാമ്പലുമൊത്തിരി സ്വപ്നവും ..

3 comments:

  1. പുതിയ തലം കവിതയ്ക്ക് നല്‍കുവാന്‍
    ഇത്തരം 'ഇസ്തിരിക്ക്' കഴിയുന്നു എന്നത്
    നല്ല അനുഭവം തന്നെ.
    ഇസ്തിരിക്കുള്ളില്‍ ഇനിയും വല്ലാത്ത
    ചൂടും പുകയും ഇല്ലേ എന്നും തോന്നി.
    ആശംസകള്‍.

    ReplyDelete
  2. ഇസ്തിരിയുടെ കവിത, ആഖ്യാനം നന്നായി.. നല്ല അനുഭവം.

    ReplyDelete