ശത്രു
പച്ചപ്പരിഷ്കാരം കൊണ്ട് മോണ കാട്ടി ചിരിച്ച് ,വെളുപ്പിനെ നിറം പിടിപ്പിച്ച കുപ്പായമിട്ട് ,വിചാരങ്ങളില്‍ അഴുക്കിന്റെ കറ പിടിപ്പിച്ച് ,അന്യനെ നിശ്വാസം കൊണ്ടിടിച്ചു താഴ്ത്തി ,തിന്മയെന്ന കൊടുവാളിനു മൂര്‍ച്ച കൂട്ടി ,തൂലികയില്‍ അഹന്ത കൊണ്ട് മഷി പുരട്ടി ,വാക്കുകളില്‍ രാക്ഷസ താണ്ഡവം ജനിപ്പിച്ച് ,എന്റെ ദുഖങ്ങളില്‍ വിജയാശ്രുക്കള്‍ പൊഴിച്ച്ഒളിപ്പോരാട്ടത്തിലൂടെയസ്ത്രങ്ങള് തൊടുത്തെ-നിക്ക് മേല്‍ വിജയങ്ങള്‍ നെയ്യുന്ന നെയ്ത്തുകാരന്..
No comments:
Post a Comment