എന്നിലൂടെയും എന്റെ ചിന്തകളിലൂടെയും ജീവിക്കുന്ന ഞാനെന്ന വ്യക്തിത്വത്തെ കണ്ടെത്താനുള്ള ഒരു തിരച്ചില്‍
Thursday, 12 August 2010
പതിവ്രത
കാമരാക്ഷസന്മാരുടെ താണ്ഡവത്തിലുടഞ്ഞുപോയ്,
സ്നേഹമെന്ന വിശ്വാസത്തില്‍ തീര്‍ത്ത വിഗ്രഹം.
നാകമെന്ന പൊരുളില്‍ മിനുക്കിയിരുന്ന
സ്നേഹമെന്ന വിഗ്രഹത്തിലീയം മണത്തു.
എന്റെ നഗ്നതയിരുട്ടില്‍ കഴുകന്മാരുടെ പാന
പാത്രമായപോള്‍ വലിച്ചെറിഞ്ഞെന്നെ നീ.
വിശ്വാസമുളവാക്കിയ കാന്തശക്തിയില്‍
കെട്ടിയുണ്ടാക്കിയൊരു ചെറ്റക്കുടിലിന്നലെ പെയ്ത
പേമാരിയില്‍ നിലം പൊത്തിയപോള്‍ വിറച്ചുവോ ?
ആ കാറ്റിലും കുളിരിലുമെനിക്കൊരിക്കലുമെന്നെ
നഷ്ടപ്പെട്ടില്ലെന്നു ഞാന്‍ നിലവിളിച്ചുവോ ?
പ്രതിവാക്യങ്ങളായി ആശ്വാസവാക്കിന്റെ ധ്വനികള്‍ ശൂന്യതയായി പൊന്തിവന്നപ്പോള്‍,
ശപിച്ചിന്നലെ ബന്ധങ്ങളുടെ ചങ്ങലകളെനിക്ക്
സമ്മാനിച്ച മൃത്യുഞ്ജയഹോമത്തെ .
ആ ഹോമകുണ്ഡങ്ങളില്‍ നിന്നുയര്‍ന്ന പുകയായി
ഞാന്‍ ധരിച്ചതെന്റെ സൃഷ്ടി കര്‍ത്താവെന്റെ
ജീവിതത്തിനായി കത്തിച്ചു വച്ചൊരു കെടാ-
വിളക്കില്‍ നിന്നുയര്‍ന്ന പുകച്ചുരുളുകളായിരുന്നു .. ഏതഗ്നികുണ്ഡത്തില്‍ സതിയനുഷ്ഠിക്കണമെന്നെന്റെ
ചോദ്യശരമേറ്റെന്നു തോന്നുന്നാ വിളക്കാളി
നിണത്തിന്‍ നിറം പകര്‍ത്തിയവിടമെങ്ങും ..
കാമത്തിന്നൊളിയമ്പുകളേറ്റെന്റെ പ്രാണന്റെ
അവസാന ശ്വാസവും നിലച്ചിടാന്‍
തുടങ്ങുമ്പോളുരികിയെന്‍മനം ..
എന്‍ പ്രണയത്തിടമ്പിന്‍ ജീവരക്തമെന്‍ സിരകളിലൂ
ടൊഴുകി ഒരു നേര്‍ത്ത സ്പന്ദനമേറ്റെന്നുദരം തടിച്ചു ; പാതിവ്രത്യത്തിന്റെ ഇറുകിയ കുപ്പായത്തില്‍ ഇറുകിപ്പിടിച്ചേതഗ്നി കുണ്ഡത്തില്‍ ചാരമാകും ഞാന്‍ ?
Subscribe to:
Post Comments (Atom)
agni kundam venda, oru gaskuty thuranit kathichal elupam charamaaakam
ReplyDeleteവാക്കുകള്‍ക്ക് ഒരു രൌദ്രതയുണ്ട്.. തീവ്രതയും.
ReplyDelete