അഹന്തയെന്ന കൊടുവാളില്‍
ശിരസ്സകപ്പെട്ടു വെന്തു-
നീറി മനസ്സാക്ഷി,
അറിഞ്ഞീല പിടഞ്ഞിരുന്നത്;
അറിഞ്ഞീലാ കപട-
സ് നേഹത്തിന്‍ മൂടുപടം.
സ്വാര്‍ത്ഥതയുടെ കൂര്‍ത്ത
മുനകള്‍ വാര്‍ത്തെടുത്തു ,
മോടിപിടിപ്പിച്ചു കപട-
സ് നേഹത്തിന്‍ സ്വപ്ന സൌധം.
കണ്ടീല ഞാനെന്‍ മനസ്സാക്ഷി
തന്‍ സങ്കടപ്പെരുമഴ..
അവളുടെ കണ്‍കളില്‍ നടനമാടിയ
പ്രണയച്ചുവപ്പിരുട്ടാക്കിയെന്‍
മനസ്സിന്റെ വെട്ടം..
അല്ല; കണ്ണടച്ചിരു-
ട്ടാക്കി ഞാനെന്നെ.
പടവെട്ടി നന്മയോടിതുവരെ
പടിവാതിലിന്നപ്പുറമിറക്കി-
വിട്ടെന്റെ മനസ്സാക്ഷിയെ;
പണ്ടിരമ്പിയ പ്രണയപ്പെരുമഴയില്‍
തുളുമ്പിയ സ്വപ്നങ്ങളുടച്ചു
മാതാപിതാക്കളിണക്കി
വച്ച മോഹമാലകള്‍ ..
കാപട്യത്തിന്റെ മജ്ജ-
മേലുരുക്കിയൊഴിച്ച
പ്രണയത്തീമഴയില്‍
മറന്നു ഞാനെന്നെ
കിളിര്‍പ്പിച്ച വേരുകള്‍ ..
എന്റെ ജന്മം സ്വപ്നം
വിതച്ചയാ നല്‍പ്പാടങ്ങള്‍
വറ്റിവരണ്ടു;
നന്മയാര്‍ന്ന നിറക്കൂട്ടുകള്‍
ചാലിക്കുവാന്‍ സ്വരുക്കൂട്ടിയ
സ്വപ്നങ്ങളെല്ലാം വെണ്ണീരാക്കി
എന്റെ കരാളഹസ്തങ്ങള്‍ ..
മനസ്സാക്ഷിതന്‍ വിങ്ങലുകള്‍
ഗര്‍ഭം ധരിച്ചുടലിനെ കാര്‍ന്നു
തിന്നും രക്താര്‍ബുദത്തെ;
അറിഞ്ഞു ഞാനിന്നലെയെന്റെ
ഇരുളടഞ്ഞ മനസ്സിന്നകത്തളങ്ങള്‍ .
അറിഞ്ഞു ഞാനാ കപട-
സ് നേഹത്തിന്‍ മൂടുപടങ്ങള്‍ ..
അറിഞ്ഞു ഞാനവളുടെ
പ്രണയത്തിന്റെ നിറം
ചുവപ്പായിരുന്നെന്ന്‍ ;
വഴിവിട്ടനേകം ധനത്തിന്നുറവ
യവളുടെ മാംസപിണ്ഡ-
ങ്ങളായിരുന്നെന്നു ഞാന്‍
തിരിച്ചറിഞ്ഞു;
ഇരച്ചുകയറിയിരുട്ടെന്‍ കണ്‍കളില്‍
സങ്കടത്തിരമാലകളണ
പൊട്ടി മസ്തിഷ്കത്തില്‍ ..
അഹന്തയുടെ മൂര്‍ച്ചയുള്ള
മുലത്തണ്ടുകള്‍ സുഖിപ്പിച്ച
രാവുകളെ ശപിച്ചു ഞാന്‍ ..
ഒന്നായിരുന്നെന്ന വിശ്വാസത്തിന്‍
കൊടുമുടികള്‍ തകര്‍ത്ത
സത്യങ്ങള്‍ ഒലിച്ചിറങ്ങി
കണ്ണുനീരായി..
അഹന്ത തന്നിരുട്ടില്‍
കിളിര്‍ത്തു പെറ്റുപെരുകിയ
തിന്മതന്നടിവേരുകള്‍
അര്‍ബുദമെന്ന പേരില്‍
തുടിച്ചു;വേദനിച്ചീലുടലുകള്‍ ,
പക്ഷേ, വേദനിക്കുന്നെന്‍ മനം.
ഓര്‍മ്മയുടെ ഓടകള്‍
തിന്മതന്നാധിക്യത്താല്‍
ചീഞ്ഞു നാറി,
കുറ്റബോധത്തിന്‍
തീരാക്കയങ്ങള്‍ക്ക്
പശ്ചാത്താപത്തിന്‍ വിത്തുകള്‍
പാകുവാന്നിടം കിട്ടിയില്ല;
പണ്ട് പ്രേമതീരത്തൊരുമിച്ചു
കാതോര്‍ത്ത ശംഖൊലിയി -
ന്നൊറ്റക്കിരുട്ടില്‍
മരണമായിരമ്പുന്നു...
മൂന്നുപെണ്‍പൈതങ്ങളിട-
നെഞ്ചില്‍ തലവച്ചു
ചായുമ്പോളിന്നെന്‍ കരങ്ങള്‍
തളര്‍ന്നു താലോലിക്കുവാന്‍ .
സ്നേഹവിശ്വാസങ്ങള്‍ക്കന്ത്യകൂദാശ-
യായ സത്യത്തിന്‍ പെരുമഴ
കളാര്‍ത്തുപെയ്യുമ്പോള്‍ മരിച്ചു-
കഴിഞ്ഞിരുന്നെന്‍ മനം..
കാലനായെത്തി അതിഥി,
വിരുന്നൊരുക്കി കുന്തിരിക്കങ്ങള്‍ ,
പകര്‍ന്നു പനിനീരുടലാകെ-
യെന്റെ കുഞ്ഞുപൈതങ്ങള-
വരുടെ കണ്ണുനീരാല്‍ ..
കുന്തിരിക്കങ്ങള്‍ തീര്‍ത്ത
പുകമറയിലൂടെ കണ്ടുഞാന്‍ ,
വേര്‍ പെട്ടയെന്റെ പാതിയെ..
എന്റെ വൈകിയ തിരിച്ചറി-
വലംകൃതമാക്കിയവള്‍ ,
കുന്തിരിക്കം മണപ്പിച്ചും..
ചന്ദനത്തിരി കത്തിച്ചും..
കഥ കവിതയാക്കിയ പ്രതീതി ..
ReplyDeleteനഷ്ടപ്രണയം ചുരമാന്തുന്ന തീം ..
പദ്യവും ഇടയ്ക്ക് ഗദ്യവും ..
ഒടുവില്‍ തോന്നും കവി (കവിതയിലെ ഞാന്‍ )മരിച്ചു കഴിഞ്ഞു അദ്ദേഹത്തിന്‍റെ ആത്മാവ്
ചിന്തിക്കുന്നതാണോ ഇതെന്ന് ..
എന്തായാലും ശ്രമം കൊള്ളാം ..
വൈകിയാണെങ്കിലും തിരിച്ചറിവുണ്ടായല്ലൊ, അതുതന്നെ വലിയ കാര്യം...
ReplyDeleteആശംസകൾ....
This comment has been removed by the author.
ReplyDeletenannay
Deleteആരെന്ത് പറഞ്ഞാലും കൊച്ചേ നന്നായിട്ടുണ്ട്ട്ടോ...
ReplyDeleteതാനും തന്റെ ബ്ലോഗും.....
വിരല്‍ത്തുമ്പ്
This comment has been removed by the author.
ReplyDeletepaalkari penne paalonn thayo
ReplyDeletepaalathi koode paanjonn vayyo
muthassi paadiya paat ne ketto
pavada ittond odale ketto.. dedicated to u..nte kavitha
nannayitundu
ReplyDelete